പ്രധാന അറിയിപ്പുകൾ

പ്രധാന അറിയിപ്പുകൾ.......

SSLC പരിക്ഷ മാർച്ച് 9 മുതൽ 29 വരെ

SSLC മോഡൽ പരീക്ഷ Feb-27 ന് ആരംഭിക്കും






Flash News.... സ്കൂൾ വാർത്തകൾ

സ്കൂൾ വാർത്തകൾ.... എസ്സ് എസ്സ് എൽ സി സായാഹ്‌ന പഠനവും , നിശാ വായനക്കൂട്ടവും സജീവം .... ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ "സൗമ്യം.... ദീപ്തം.... ഒരു കലാലയത്തിന്റെ തുടിപ്പുകൾ" , ബഹു. ഹെഡ്മാസ്റ്റർ ശ്രീ. കെ.കെ.ഉണ്ണികൃഷ്ണൻ മാസ്റ്റർ 22/01/2019 ന് പ്രകാശനം ചെയ്തു . .........കലാലയ വാര്‍ത്തകള്‍.....

Tuesday, February 5, 2019

"വിമുക്തി ..." ഒരു ലഹരി വിമുക്ത സമൂഹത്തിനായ്


വർത്തമാനകാലത്തെ  ഏറ്റവും വലിയ സാമൂഹ്യ വിപത്ത് , പുതു തലമുറയിൽ വർദ്ധിച്ചു വരുന്ന ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം തന്നെയാണ്. നമ്മുടെ നാട്ടിന്റെ ഭാവി പൗരന്മാരായി വളർന്നു വരേണ്ട കുട്ടികൾ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടു നശിച്ചുപോകുന്നത് അവരവരുടെ കുടുംബത്തിന് മാത്രമല്ല, ഈ സമൂഹത്തിന് , രാജ്യത്തിന് ഒന്നടങ്കം അത്യന്തം വിപത്കരമായ സന്ദേശമാണ് നൽകുന്നത്. 

ഈ സാഹചര്യത്തിൽ , ലഹരിപദാത്ഥങ്ങളുടെ ഉപയോഗം മൂലമുണ്ടാകുന്ന വിപത്തുകളുടെ സാമൂഹികവും, ആരോഗ്യപരവും, നിയമപരവുമായ  വിശദാംശങ്ങൾ കുട്ടികളുമായി പങ്കുവയ്ക്കുന്നതിന്  ചീമേനി ഗവ: ഹയർ സെക്കന്ററിസ്കൂളിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് ... "വിമുക്തി"  കേരള എക്‌സൈസ് വകുപ്പ് (നീലേശ്വരം റെയ്ഞ്ച് ) ഉദ്യോഗസ്ഥർ നയിക്കുന്നു.






ജ്ഞാനത്തിന്റെ ദീപനാളങ്ങളുമായ്

  "ഒരു വേള പഴക്കമേറിയാലിരുളും
മെല്ലെ വെളിച്ചമായ് വരാം....."

SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾ സ്കൂളിൽ രാത്രികാല വായനയിൽ സജീവം... 

ഇടയ്ക്ക് വൈദ്യുതി മുടങ്ങിയപ്പോൾ മെഴുകുതിരികളുമായി... 

അജ്തതയുടെ അന്ധകാരത്തിൽ നിന്നും മുക്തി നൽകി ജ്ഞാനത്തിന്റെ ദിവ്യപ്രകാശകിരണങ്ങളെന്ന പോലെ...

നേട്ടങ്ങളുടെ നെറുകയിൽ അഖില​

​GHSS ചീമേനിയിലെ എട്ടാം തരം വിദ്യാർത്ഥിനിയായ  കുമാരി അഖില രാജു, സംസ്ഥാന സ്കൂൾ സ്പോർട്സിൽ  വിജയ കിരീടമണിഞ്ഞതിനു​ ശേഷം, National school Games ൽ ഷോട്ട് പുട്ടിൽ മത്സരിക്കുന്നതിനായി ഹരിയാനയിലേക്ക് യാത്രയാവുമ്പോൾ അനുഗ്രഹാശിസ്സുകളുമായി അധ്യാപകരും, രക്ഷിതാക്കളും....

 അഖിലയുടെ കുടുംബത്തോടൊപ്പം കായികാധ്യാപകനും, PTAപ്രസിഡണ്ടും

 സ്റ്റാഫ് റൂമിൽ അല്പനേരം കുശലം പറയാൻ...

Friday, January 25, 2019

​വായനയുടെ സ്വർഗ്ഗത്തിൽ

പുസ്തകങ്ങൾ ചങ്ങാതിമാരാണ്... നമ്മെ നേർവഴിക്ക് നയിക്കുന്ന ഉത്തമ ഗുരുക്കളും... വായനയിലൂടെ അറിവിന്റെ മഹത്തായ പാതയിലേക്ക്... അറിവിന്റെ ബോധി വൃക്ഷച്ചുവട്ടിൽ....

 
        
അകവും...... 
   പുറവും........
 
                                 "ഏയ്,ചങ്ങാതീ ......,നിനക്ക് ഏത്പുസ്തകമാ വേണ്ടത് ?"