പ്രധാന അറിയിപ്പുകൾ
Flash News.... സ്കൂൾ വാർത്തകൾ
Monday, February 11, 2019
Tuesday, February 5, 2019
"വിമുക്തി ..." ഒരു ലഹരി വിമുക്ത സമൂഹത്തിനായ്
വർത്തമാനകാലത്തെ ഏറ്റവും വലിയ സാമൂഹ്യ വിപത്ത് , പുതു തലമുറയിൽ വർദ്ധിച്ചു വരുന്ന ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം തന്നെയാണ്. നമ്മുടെ നാട്ടിന്റെ ഭാവി പൗരന്മാരായി വളർന്നു വരേണ്ട കുട്ടികൾ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടു നശിച്ചുപോകുന്നത് അവരവരുടെ കുടുംബത്തിന് മാത്രമല്ല, ഈ സമൂഹത്തിന് , രാജ്യത്തിന് ഒന്നടങ്കം അത്യന്തം വിപത്കരമായ സന്ദേശമാണ് നൽകുന്നത്.
ഈ സാഹചര്യത്തിൽ , ലഹരിപദാത്ഥങ്ങളുടെ ഉപയോഗം മൂലമുണ്ടാകുന്ന വിപത്തുകളുടെ സാമൂഹികവും, ആരോഗ്യപരവും, നിയമപരവുമായ വിശദാംശങ്ങൾ കുട്ടികളുമായി പങ്കുവയ്ക്കുന്നതിന് ചീമേനി ഗവ: ഹയർ സെക്കന്ററിസ്കൂളിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് ... "വിമുക്തി" കേരള എക്സൈസ് വകുപ്പ് (നീലേശ്വരം റെയ്ഞ്ച് ) ഉദ്യോഗസ്ഥർ നയിക്കുന്നു.
നേട്ടങ്ങളുടെ നെറുകയിൽ അഖില
GHSS ചീമേനിയിലെ എട്ടാം തരം വിദ്യാർത്ഥിനിയായ കുമാരി അഖില രാജു, സംസ്ഥാന സ്കൂൾ സ്പോർട്സിൽ വിജയ കിരീടമണിഞ്ഞതിനു ശേഷം, National school Games ൽ ഷോട്ട് പുട്ടിൽ മത്സരിക്കുന്നതിനായി ഹരിയാനയിലേക്ക് യാത്രയാവുമ്പോൾ അനുഗ്രഹാശിസ്സുകളുമായി അധ്യാപകരും, രക്ഷിതാക്കളും....
അഖിലയുടെ കുടുംബത്തോടൊപ്പം കായികാധ്യാപകനും, PTAപ്രസിഡണ്ടും
സ്റ്റാഫ് റൂമിൽ അല്പനേരം കുശലം പറയാൻ...
Subscribe to:
Posts (Atom)