വർത്തമാനകാലത്തെ 
 ഏറ്റവും വലിയ സാമൂഹ്യ വിപത്ത് , പുതു തലമുറയിൽ വർദ്ധിച്ചു വരുന്ന ലഹരി 
പദാർത്ഥങ്ങളുടെ ഉപയോഗം തന്നെയാണ്. നമ്മുടെ നാട്ടിന്റെ ഭാവി പൗരന്മാരായി 
വളർന്നു വരേണ്ട കുട്ടികൾ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടു 
നശിച്ചുപോകുന്നത് അവരവരുടെ കുടുംബത്തിന് മാത്രമല്ല, ഈ സമൂഹത്തിന് , 
രാജ്യത്തിന് ഒന്നടങ്കം അത്യന്തം വിപത്കരമായ സന്ദേശമാണ് നൽകുന്നത്. 
ഈ 
സാഹചര്യത്തിൽ , ലഹരിപദാത്ഥങ്ങളുടെ ഉപയോഗം മൂലമുണ്ടാകുന്ന വിപത്തുകളുടെ 
സാമൂഹികവും, ആരോഗ്യപരവും, നിയമപരവുമായ  വിശദാംശങ്ങൾ കുട്ടികളുമായി പങ്കുവയ്ക്കുന്നതിന്  ചീമേനി ഗവ: ഹയർ സെക്കന്ററിസ്കൂളിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് ... "വിമുക്തി"  കേരള എക്‌സൈസ് വകുപ്പ് (നീലേശ്വരം റെയ്ഞ്ച് ) ഉദ്യോഗസ്ഥർ നയിക്കുന്നു.
 
 
No comments:
Post a Comment